d

വടകര : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. കാഫിർ സ്‌ക്രീൻ ഷോട്ട് കേസ് അന്വേഷണത്തിൽ പൊലീസ് ഗുരുതര അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം അഡ്വ. മുഹമ്മദ് ഷാ മുഖേനെ വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണ റിപ്പോർട്ടും അന്വേഷണ പുരോഗതിയും ഉടൻ സമർപ്പിക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചത്.

ഇതുവരെയുള്ള അന്വേഷണ പുരോഗതിയാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. വിദേശ കമ്പനിയായ മെറ്റയിൽ നിന്നാണ് റിപ്പോർട്ട് ലഭിക്കേണ്ടത്. കേസ് 29ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറെ വിവാദമായ വിഷയമാണ് കാഫിർ സ്‌ക്രീൻഷോട്ട്.