eeee
ലഹരിയോട് നോ

കോഴിക്കോട്: ലഹരിക്കെതിരേ പൊതുജനപങ്കാളിത്തത്തോടെ ഒരുവർഷം നീണ്ടുനിൽക്കുന്ന സിറ്റി പൊലീസ് ‘നോ നെവർ’ ബോധവത്കരണ കാമ്പയിൻ പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സിറ്റിയിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്. ജെ.ആർ.സി വിദ്യാർത്ഥികളും, വിവധ സംഘടനയിൽപ്പെട്ട ജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.

ബോധവത്കരണ ക്ലാസുകൾക്ക് പുറമേ കായിക, കലാ, രചനാ മത്സരങ്ങളും കൂടി ഉൾപ്പെടുത്തുന്നതാണ് ‘നോ നെവർ’ ബോധവത്കരണ കാമ്പയിൻ. തുടർ ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിക്കുകയും നാടകം, ഫ്ലാഷ് മോബ്, സൂംബ ഡാൻസ്, മ്യൂസിക് ആൽബം തുടങ്ങിയവ നടപ്പിലാക്കുമെന്നും സിറ്റി കമ്മിഷണർ പറഞ്ഞു. ലഹരിയുടെ ആഘാതങ്ങളെ കുറിച്ച് പ്രചരണം നടത്തും. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ബോധവത്ക്കരണ ക്ലാസുകൾ എടുക്കുന്നതിന് മനഃശാസ്ത്ര വിദഗ്ദരുടെ സഹായത്തോടെ ജനമൈത്രി ബീറ്റ് ഓഫീസർമാർക്കും എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാർക്കും പരിശീലനം നൽകി വിധഗ്ദരായ ട്രെയിനർമാരെ സജ്ജരാക്കും.

രാജ്പാൽ മീണ ഐ.പി.എസ്, അബ്ദുൽ വഹാബ് (അഡിഷണൽ പൊലീസ് സൂപ്രണ്ട്), അഷ്റഫ്.ടി.കെ (അസി. പൊലീസ് കമ്മീഷണർ), ഉമേഷ്. എ (അസി. പൊലീസ് കമ്മിഷണർ), സിദ്ധിഖ്. എ.എം തുടങ്ങിയവർ പ്രസംഗിച്ചു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ നാരായൺ സ്വാഗതവും നാക്കോട്ടിക് സെൽ അസി. പൊലിസ് കമ്മീഷണർ ബിഗ് ബോസ് നന്ദിയും പറഞ്ഞു.