1
കേരള ചക്കിലിയൻ സേവാ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി, വനിതാ കമ്മിറ്റി, യുവ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ? നിന്നും

കോഴിക്കോട്: കേരള ചക്കിലിയൻ സേവാ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി, വനിതാ കമ്മിറ്റി, യുവ കമ്മിറ്റി നേതൃത്വത്തിൽ സമുദായത്തിലെ വിദ്യാർത്ഥികൾക്കും യുവതി യുവാക്കൾക്കും ഭാവി സുരക്ഷിതമാക്കുന്നതിനായും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ കരിയർ ജ്വാല കരിയർ സെമിനാർ സംഘടിപ്പിച്ചു. വെസ്റ്റ് ഹിൽ വാർഡ് കൗൺസിലർ എം.കെ മഹേഷ് ഉദഘാടനം ചെയ്തു. മുൻ പ്രസിഡന്റ് മലസ്വാമി മുഖ്യാതിഥിയായി. ഗുരുസ്വാമി. സി, മുരുഗൻ. വി എന്നിവർ സന്നിഹിതരായി. സ്‌കാവഞ്ചർ ജോലിയും ചരിത്രവും സെമിനാർ കോഴിക്കോട് മുൻ മേയർ ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. മുൻ ഡെപ്യൂട്ടി മേയർ പി കിഷൻചന്ദ് പ്രസംഗിച്ചു.