img
പാലയാട്ദേശീയ വായനശാലയുടെ സാഹിത്യ സദസ് സാഹിത്യകാരൻ വിമിഷ് മണിയൂർ ഉദ്ഘാടനം ചെയ്യുന്നു

വടകര: പാലയാട് ദേശീയ വായനശാലയുടെ പുതിയ കെട്ടിടോൽഘാടനത്തോടനുബന്ധിച്ച് സാഹിത്യ സദസും മുൻകാല പ്രവർത്തകർക്കുള്ള ആദരവും നല്കി. സാഹിത്യകാരൻ വിമിഷ് മണിയൂർ ഉദ്ഘാടനം ചെയ്തു. ഐ.പി. പത്മനാഭൻ മോഡറേറ്ററായി. സത്യൻ മണിയൂർ, കുനിയിൽ ശ്രീധരൻ, നിജീഷ് .കെ. കെ , അമയ എൻ.വി കവിതകൾ അവതരിപ്പിച്ചു. ഇ.നാരായണൻ, പുതിയോട്ടിൽ കുമാരൻ, നരേന്ദ്രൻ ടി.വി, ഗോപി കൊയമ്പ്രത്ത്, പനക്കൽ മാധവൻ, ബാലൻ പി.പി, ഗംഗാധരൻ വി.സി, രത്നാകരൻ ഒ, ബാലകൃഷ്ണൻ ഒ., രവീന്ദ്രൻ എൻ.എൻ. എന്നിവരെ ആദരിച്ചു. കെ.പി. ബാബു, ഷൈജു കെ. പി. , കെ. കെ. വി.കെ. വിജയൻ,രാജേഷ് എന്നിവർ പ്രസംഗിച്ചു.