 
വടകര : ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ ക്യാമ്പ് വടകര മുനിസിപ്പൽ ടൗൺ ഹാളിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. ഇ.നാരായൺ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ചെയർമാൻ ആനന്ദ് കണ്ണശ്ശ, കോ-ഓർഡിനേറ്റർമാരായ ഷമീർ.പി, ഷാഫി പുൽപാറ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി തുടങ്ങിയവർ ക്ലാസെടുത്തു. ജില്ലാ കോ - ഓർഡിനേറ്റർമാരായ വി.പി.അനിൽ കുമാർ, എസ്. സജീവ് കുമാർ, നുസ്രത്.ടി, കെ.പ്രബി, എൻ.സുബ്രഹ്മണ്യൻ, അഡ്വ.ഐ.മൂസ, അഡ്വ. പ്രമോദ് കക്കട്ടിൽ എന്നിവർ പ്രസംഗിച്ചു. വടകര ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി സ്വാഗതം പറഞ്ഞു.