 
നന്മണ്ട: 21ാമത് ഭാരതീയം ധർമ്മ പ്രഭാഷണ പരമ്പരയുടെ രണ്ടാം നാൾ 'സനാതന ധർമ്മവും കുടുംബ വ്യവസ്ഥയും' വിഷയത്തിൽ കോട്ടയം ഏറ്റുമാനൂരപ്പൻ കോളേജ് അസി. പ്രൊഫസർ സരിത അയ്യർ പ്രഭാഷണം നടത്തി. സ്വാഗത സംഘം വൈസ് ചെയർമാൻ പ്രേമ വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ ബിന്ദു ബാലകൃഷ്ണൻ, ജിനുറാം എന്നിവർ പ്രസംഗിച്ചു. ചിത്രകാരൻ ശ്രീധരൻ ആക്കിലിനെ ഭാരതീയം 2024 രക്ഷാധികാരി എം.പ്രദീപൻ ആദരിച്ചു. ആയൂർവേദം എം.ഡി ഡോ. എം.സി.അഞ്ജലി, ദേശീയ കബഡി താരം എം.എസ്.നീതുമോൾ എന്നിവരെ അനുമോദിച്ചു. വിലോചനൻ ലാവണ്യ, മുരളീധരൻ വെള്ളറക്കാട്ട് എന്നിവർ പങ്കെടുത്തു. കരിയാത്തൻകാവ് ലക്ഷ്മി നാരായണ ക്ഷേത്രം ഗ്രൂപ്പിന്റെ കോൽക്കളിയും സാൽവിയ ജയേഷിന്റെ നൃത്തവും അരങ്ങേറി.