img
മണ്ടിയൂരിൽ റീടെയിൽ ഫാർമസി എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ. ഉദ്ഘാടനം ചെയ്യുന്നു

വടകര ബ്രാൻഡഡ് മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി തണൽ വടകര മലബാർ ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് തുടങ്ങുന്ന 100 റീട്ടെയിൽ ഫാർമസികളിൽ 17ാമത് ഫാർമസി മണിയൂർ ഹൈസ്‌കൂളിന് മുൻവശം ആരംഭിച്ചു. കാരുണ്യം മണിയൂരുമായി സഹകരിച്ചാണ് ഫാർമസി പ്രവർത്തിക്കുക. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ ശോഭന ടി.പി ആദ്യ വിൽപന ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജയപ്രഭ , പ്രമോദ് മൂഴിക്കൽ, അമ്മദ് .പി.കെ, കെ.വി.സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു. അജ്‌മൽ.പി .പി സ്വാഗതം പറഞ്ഞു.തണൽ ഫാർമസിയിൽ ഇംഗ്ലീഷ് മരുന്നുകൾക്ക് 20 % മുതൽ 50 % വരെ വില കിഴിവ് ലഭിക്കും.