photo
സംവാദ പരിപാടിയിൽ കുട്ടികളുടെ സംശയങ്ങൾക്ക് അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് ആർ. മധു മറുപടി പറയുന്നു

ബാലുശ്ശേരി: വിചാരണ ഉൾപ്പെടെ കോടതി നടപടികൾ നേരിട്ടറിയാൻ ജഡ്ജിയുമായി സംവാദത്തിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളാണ് സംവാദ പരിപാടിയിൽ പങ്കെടുത്തത്. ജില്ല ലീഗൽ സർവീസ് അതോറിറ്റി നേതൃത്വം നൽകി. സംവാദ പരിപാടി അഡിഷണൽ ഡിസ്ട്രിക് ജഡ്ജ് ആർ. മധു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല കോടതിയിൽ നടന്ന പരിപാടി ഡി. എൽ. എസ്. എ സെക്രട്ടറി ടി. ആൻസി അദ്ധ്യക്ഷത വഹിച്ചു. ഗവ. പ്ലീഡർ കെ. എൻ. ജയകുമാർ, കോ - ഓർഡിനേറ്റർ വി.പി രാധാകൃഷ്ണൻ, എസ്. എസ്. പ്രസാദ്, പ്രോഗ്രാം ഓഫീസർ കെ.ആർ. ലിഷ എന്നിവർ പ്രസംഗിച്ചു.