fre
ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കോഴിക്കോട്: സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഡിസംബർ നാലിന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും. സംഘപരിവാർ കാവി വത്ക്കരണത്തെ തുറന്നെതിർക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന പ്രമേയത്തിൽ വിവിധ സർവകലാശാലകളിലേക്ക് പ്രതിഷേധ സമരങ്ങളും ഉപരോധങ്ങളും സംഘടിപ്പിക്കും. സംസ്ഥാനത്തെ പ്രധാന 15 സർവകലാശാലകളിൽ ഒന്നിൽ പോലും സ്ഥിരം വി.സിമാരുടെ മേൽനോട്ട ചുമതലയില്ലെന്ന ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ നടത്തുന്ന ഗവർണറുടെ നീക്കങ്ങളാണ് സർവകലാശാലകളിൽ സ്ഥിരം വി.സിയില്ലാത്ത സാഹചര്യത്തിലേക്ക് നയിച്ചതെന്നും സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ, പി.എച്ച് ലത്തീഫ്, മുനീബ് എലങ്കമൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.