 
ബാലുശ്ശേരി: ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അഭിരുചിക്കും വൈദഗ്ദ്ധ്യത്തിനും അനുയോജ്യമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ജില്ലയിൽ ആദ്യമായി ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ നിന്ന് കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സ്കിൽ എക്സിബിഷനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് സജിൽ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംല മാടംവള്ളിക്കുന്ന്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ വി.ടി.ഷീബ , ബി പി സി മധുസൂദനൻ , പ്രധാനാദ്ധ്യാപകൻ കെ.സലീന , പി.രാജൻ , തരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ എ.കെ. ശ്രീജ സ്വാഗതം പറഞ്ഞു.