photo
സി.പി.ഐ. എം. ബാലുശ്ശേരി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി കൂട്ടാലിടയിൽ വോളീ ബോർ ടൂർണ്ണമെൻ്റിൽ വിജയികൾക്ക് കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. സുരേഷ് ട്രോഫി നല്കുന്നു

ബാലുശ്ശേരി: സി.പി.എം ബാലുശ്ശേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കൂട്ടാലിട ജെ.എസ് .സി ഫ്ലഡ് ലിറ്റ് സ്റ്രേഡിയത്തിൽ നടന്ന വോളിബോൾ മേള സമാപിച്ചു. ഫൈനലിൽ ബ്രദേഴ്സ് മൂലാടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി വാട്സ് അപ്പ് കൂട്ടായ്മ കൂട്ടാലിട ജേതാക്കളായി. എസ്.എൻ കോളേജ് ചേളന്നൂരും വോളി ഫ്രണ്ട്സ് പയിമ്പ്രയും തമ്മിൽ വനിതാ സൗഹൃദ മത്സരവും അരങ്ങേറി. കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ്, ടി.കെ.സുമേഷ്, എ.കെ.മണി, പി.വിജയൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് .സുരേഷ് വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസും വിതരണം ചെയ്തു. ടി. ഷാജു അദ്ധ്യക്ഷത വഹിച്ചു. ആർ.കെ.ഫിബിൻ പ്രസംഗിച്ചു. പി.വിജയൻ സ്വാഗതം പറഞ്ഞു.