 
മേപ്പയ്യൂർ: സി.പി.എം നേതാവ് കെ.കെ.രാഘവന്റെ മൂന്നാം ചരമ വാർഷികം മേപ്പയ്യൂരിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കേരളത്തോട് കേന്ദ്രം കാണിക്കുന്ന ശത്രുത കേരളത്തിലെ സർക്കാരിനോടല്ല, ജനങ്ങളോടാണെന്ന് ജയരാജൻ പറഞ്ഞു. മഹാദുരന്തം നടന്ന വയനാടിന് സഹായമില്ല, എന്നാൽ മറ്റുസംസ്ഥാനങ്ങൾക്ക് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എ.എം.റഷീദ്, ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ്, മുൻ എം.എൽ.എ കെ.കുഞ്ഞമ്മദ്, കെ.സുനിൽ എന്നിവർ പ്രസംഗിച്ചു. മേപ്പയ്യൂർ നോർത്ത് ലോക്കൽ സെക്രട്ടറി കെ.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത പഹിച്ചു. പി.സി.അനീഷ് സ്വാഗതം പറഞ്ഞു. പൊതുസമ്മേളനത്തിനു മുന്നോടിയായി ടൗണിൽ പ്രകടനവും നടന്നു.