school
സ്കൂൾ പാചകത്തൊഴിലാളികൾ

@ വേതനം മുടങ്ങിയിട്ട് മൂന്ന് മാസം

@ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ കഞ്ഞിവെപ്പ് സമരം

കോഴിക്കോട് : സ്‌കൂൾ ഉച്ചഭക്ഷണത്തിന് ഫണ്ട് കണ്ടെത്താൻ അദ്ധ്യാപകരും രക്ഷിതാക്കളും നെട്ടോട്ടമോടുമ്പോൾ കൂലിയില്ലാതെ പാചക തൊഴിലാളികളും. വേതനം മുടങ്ങിയിട്ട് മൂന്നുമാസമായിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ല. ഓണസമയത്താണ് മൂന്ന് മാസത്തെ വേതനം ഒരുമിച്ച് കിട്ടിയത്. ഇപ്പോൾ മൂന്ന് മാസമായി കൂലിയില്ലാതെയാണ് ജോലി. ഈ സാഹചര്യത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ് സ്‌കൂൾ പാചകതൊഴിലാളികൾ. ഡിസംബറിൽ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ കഞ്ഞിവെപ്പ് സമരം നടത്താനാണ് വിവിധ തൊഴിലാളി സംഘടനകളുടെ തീരുമാനം.


കേന്ദ്രത്തെ പഴിചാരി ഉള്ളതിൽ കടുംവെട്ട്

600​ ​രൂ​പ​യാ​ണ് ​പാ​ച​ക​ ​തൊ​ഴി​ലാ​ളി​യു​ടെ​ ​ദി​വ​സ​വേ​ത​നം.​ ​കൂ​ലി​ ​അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ കടം വാങ്ങിയ തുക തിരിച്ചു കൊടുക്കാൻ കഴിയാത്തതിനാൽ ​ആ​ളു​ക​ളോ​ട് വീണ്ടും ​ക​ടം​ ​ചോ​ദി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​സ്ഥി​തി​യാ​ണെ​ന്ന് ​തൊ​ഴി​ലാ​ളി​ക​ൾ​ ​പ​റ​യു​ന്നു.​ ​കൊ​വി​ഡി​ന് ​ശേ​ഷം​ ​ര​ണ്ടോ​ ​മൂ​ന്നോ​ ​മാ​സം​ ​കൂ​ടു​മ്പോ​ഴാ​ണ് ​കൂ​ലി​ ​ല​ഭി​ക്കു​ന്ന​ത്.​ ​സ്‌കൂൾ ഉച്ചഭക്ഷണ ഫണ്ടിൽ 60 ശതമാനം കേന്ദ്ര വിഹിതവും ബാക്കി സംസ്ഥാന വിഹിതവുമാണ്. കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് കഴിഞ്ഞ നാല് മാസവും 1000 രൂപ വീതം കുറച്ചാണ് കൂലി നൽകിയത്. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്ന് കേരളവും സംസ്ഥാനം കൃത്യമായി കണക്കുകൾ കൈമാറുന്നില്ലെന്ന് കേന്ദ്രവും ആരോപിക്കുമ്പോൾ ഇതിനിടയിൽപെട്ട് ജീവിതം വഴിമുട്ടി നിൽക്കുകയാണ് ഇവർ. 500 കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ ഒരു പാചക തൊഴിലാളി എന്നതാണ് സർക്കാർ കണക്ക്. 50 കുട്ടികളാണെങ്കിലും 450 കുട്ടികളാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ. ദിവസ വേതനം 1000 രൂപയാക്കി മാറ്റുമെന്നും ക്ഷേമപെൻഷൻ നടപ്പാക്കുമെന്നുമുള്ള സർക്കാർ ഉറപ്പ് കടലാസിലൊതുങ്ങി. ഓരോ ആറുമാസം കൂടുമ്പോഴും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2000 രൂപയാണ് ഇതിന് ചെലവ്. ഇതിനായി യാതൊരു സാമ്പത്തിക സഹായവും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല. തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ പാചക തൊഴിലാളികൾ സർക്കാർ ജീവനക്കാരാണ്. അത്രയില്ലെങ്കിലും അർഹമായ ആനുകൂല്യം നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

'കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക പോലും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല. കൂലിയല്ലാതെ മറ്റൊരു ആനുകൂല്യവും ലഭിക്കാറില്ല. കൂലി മുടങ്ങിയാൽ ജീവിതം വഴിമുട്ടും. ഡിസംബറിൽ മുഖ്യമന്ത്രിയുടെ വസതിയ്ക്കുമുന്നിൽ കഞ്ഞിവെപ്പ് സമരം നടത്താനാണ് തീരുമാനം.
-ബാലഗോപാലൻ- ജില്ലാ പ്രസിഡന്റ്, സ്‌കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്)