photo
സി.പി.എം. ബാലുശ്ശേരി ഏരിയ സമ്മേളനം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: സി.പി.എം ബാലുശ്ശേരി ഏരിയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. പ്രതിനിധി സമ്മേളനം ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.എം.കുട്ടികൃഷ്ണൻ, ഒള്ളൂർ ദാസൻ, ടി. കെ.സുമേഷ്, ടി.കെ.വനജ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ഏരിയ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ. കെ. ലതിക, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. മെഹബൂബ്, പി. കെ. മുകുന്ദൻ, കെ. കെ. ദിനേശൻ, കെ.കെ. മുഹമ്മദ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സ്വാഗതസംഘം ചെയർമാൻ കെ.എം. സച്ചിൻദേവ് എം.എൽ.എ സ്വാഗതം പറഞ്ഞു. ഏരിയയിലെ 16 ലോക്കലുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും, ഏരിയാ ജില്ലാകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 180 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്ന് വൈകിട്ട് നാലിന് റെഡ് വോളന്റിയർ മാർച്ചും പ്രകടനവും നടക്കും. അറപ്പീടിക, ബ്ലോക്ക് റോഡ് കേന്ദ്രീകരിച്ചാണ് പ്രകടനം സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും.