 
കൊയിലാണ്ടി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കൊയിലാണ്ടിയിൽ 5 കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. അരിക്കുളം പോസ്റ്റാഫീസ് മാർച്ച് യൂനിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു .കെ രജിത അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസ് മാർച്ച് പി.സത്യൻ ഉദ്ഘാടനം ചെയ്തു. കെ.ടി. സിജേഷ് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങോട്ടുകാവിൽ പി.സി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. കീഴരിയൂർ പോസ്റ്റോഫീസ് മാർച്ച് സി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. അമൽസരാഗ അദ്ധ്യക്ഷത വഹിച്ചു. ചേമഞ്ചേരി പോസ്റ്റോഫീസ് മാർച്ച് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. പി.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.