ബാലുശ്ശേരി: പ്രത്യാശ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായിനടന്ന വോളന്റിയർ പരിശീലനം ഇന്ന് സമാപിക്കും. 50 ഓളം പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. മുഴുവൻ ദിവസവും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡബ്ല്യു. എച്ച്. ഒ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പഴയ എയിം ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് റിട്ട. എസ്. പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് ഫിസൽ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് വർക്കിംഗ് ചെയർമാൻ ചാലമ്പാല സുധാകരൻ പരിശീലനത്തെപ്പറ്റി വിശദീകരിച്ചു. ജോസ് പുളിമുട്ടിൽ, ഡോ. അമീറലി, ഡോ.ഇമ്രാൻ, ഷിബിത.എം. പി (സീനിയർ നഴ്‌സ്) എന്നിവരാണ് ക്ലാസ് നയിക്കുന്നത്.