 
കോഴിക്കോട്: കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജ് കമ്പ്യൂട്ടർ എൻജിനിയറിംഗ് കേൾവി പരിമിതരുടെ വിഭാഗം ഡിസംബർ മൂന്നിന് 'സൈൻ അപ്പ് 2024' ടെക് ഫെസ്റ്റ് സംഘടിപ്പിക്കും. മൂന്നാം തവണയാണ് കേൾവി പരിമിതരായ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ടെക് ഫെസ്റ്റ് നടത്തുന്നത്.ഫെസ്റ്റിന്റെ പ്രചാരണത്തിനായി കേൾവി പരിമിതരായ വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് മാനാഞ്ചിറ സ്‌ക്വയറിൽ നടന്നു. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ സ്വർണ സി, അദ്ധ്യാപകരായ ഷൗക്കത്തലി, അഞ്ജുഷ, രാജീവൻ, അനസ് എന്നിവർ പങ്കെടുത്തു. സർക്കാർ സ്വകാര്യ മേഖലകളിൽ കേൾവി പരിമിതിയുള്ള കുട്ടികളുടെ ജോലി സാദ്ധ്യതകൾ കണ്ടെത്താനാണ് ഇത്തരം ടെക് ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നതെന്ന് കമ്പ്യൂട്ടർ എൻജിനിയറിംഗ് വിഭാഗം ഇൻ-ചാർജ് സന്ധ്യ .വി പറഞ്ഞു.