photo
പെരുവട്ടൂരിൽ പകൽ വീട് ചെയർപേഴ്സൺ സുധ കിഴക്കെപ്പാട് നാടിന് സമർപ്പിക്കുന്നു.

കൊയിലാണ്ടി: പെരുവട്ടൂരിൽ ആരംഭിച്ച പകൽ വീട് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നാടിന് സമർപ്പിച്ചു. വൈസ് ചെയർമാൻ കെ.സത്യൻ അദ്ധ്ക്ഷത വഹിച്ചു. സംസ്ഥാന വയോജന സേവന പുരസ്കാരം ലഭിച്ച കൊയിലാണ്ടി നഗരസഭയ്ക്കുള്ള അക്ഷര വീടിന്റെ ഉപഹാരം വയോമിത്രം കൺവീനർ പി.സുധാകരൻ സമർപ്പിച്ചു. ലൈബ്രറി "പുസ്തകപ്പുര" പദ്ധതി ശശി കോട്ടിലിൽ നിന്ന് ഗ്രന്ഥങ്ങൾ സ്വീകരിച്ച് സ്ഥിരംസമിതി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. നിജില പറവക്കൊടി, ഇ.കെ.അജിത്, കെ.എ.ഇന്ദിര, സി.പ്രജില, പി.രത്നവല്ലി, ജിഷ പുതിയെടുത്ത്, ചന്ദ്രി, സി.സുധ, രജീഷ് വെങ്ങളത്ത് കണ്ടി, എ.സുധാകരൻ, ഷബില, മിഥുൻ കൊല്ലറക്കണ്ടി, എം.എ.ഷാജി,, വിജയഭാരതി, കെ.എ. കരുണാകരൻ, കെ.ബാലകൃഷ്ണൻ, പ്രമോദ് കാരുകുളങ്ങര എന്നിവർ പ്രസംഗിച്ചു.