img20241127
സുരക്ഷ പാലിയേറ്റീവും ഇ.എം.എസ്.സഹകരണാശുപത്രിയും ചേർന്നു നടത്തിയ സൗജന്യ സ്ത്രി ജന്യ രോഗ നിർണ്ണയ ക്യാമ്പ് പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കൊടിയത്തൂർ മേഖല കമ്മിറ്റി മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുക്കം ഇ.എം.എസ് സഹകരണാശുപത്രിയുടെ സഹകരണത്തോടെ സ്ത്രീജന്യ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മുക്കം നഗരസഭ ചെയർമാൻ പി. ടി. ബാബു ഉദ്ഘാടനം ചെയ്തു. ഷബീർ ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് കാരക്കുറ്റി മുഖ്യപ്രഭാഷണം നടത്തി. ഗൈനക്കോളജിസ്റ്റ് ഡോ. അമൃത കെ നായർ, നഴ്സിംഗ് സൂപ്രണ്ട് എം.വി. ശൈലജ, സാബിറ തറമ്മൽ, പി. പി. സുരേഷ് ബാബു, കെ.പി.ജിഷ എന്നിവർ പ്രസംഗിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി .രാജൻ സ്വാഗതവും സെക്രട്ടറി ജോൺസി ജോൺ നന്ദിയും പറഞ്ഞു.