img20241127
തൊഴിലുറപ്പു തൊഴിലാളികളുടെ ധർണ്ണ കുമാരനല്ലൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ വി.കെ.വിനോദ് ഉദ്ഘാടനം ചെയ്യുന്നു

മുക്കം: തൊഴിലുറപ്പു തൊഴിലാളികൾ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പോസ്റ്റോഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. കുമാരനെല്ലൂർ പോസ്റ്റോഫീസ് മാർച്ച് സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. എം. ദിവ്യ അദ്ധ്യക്ഷത വഹിച്ചു. കെ. പി. ഷാജി, മാന്ത്ര വിനോദ്. കെ . ശിവദാസൻ, രാജിഷ, ജയപ്രഭ, സബൂറ വേലായുധൻ എന്നിവർ പ്രസംഗിച്ചു. മുക്കം പോസ്റ്റോഫീസ് മാർച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി കെ. പി. ഷാജി ഉദ്ഘാടനം ചെയ്തു . കെ. ടി. ശ്രീധരൻ, അഡ്വ.കെ.പി ചാന്ദിനി , എ. കല്യാണിക്കുട്ടി ,ഉഷ, വത്സല എന്നിവർ പ്രസംഗിച്ചു.