 
മേപ്പയ്യൂർ: കോൺഗ്രസ് മേപ്പയ്യൂർ ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി വി.പി .ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷൻ കമ്മിറ്റി തയ്യാറാക്കിയ കരട് പ്രപ്പോസൽ ജനവിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇ.അശോകൻ ഭരണഘടനാ അഭിയാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.പി. വേണുഗോപാൽ, ഇ.കെ ബാലകൃഷ്ണൻ നമ്പ്യാർ, ഇ.കെ. മുഹമ്മത് ബഷീർ, സി.എം .ബാബു, കെ.അഷറഫ് , പി.കെ അനീഷ്, ഒ.കെ. കുമാരൻ, ഷോഭിത്ത് ആർ.പി , ലതേഷ് പുതിയടുത്ത്, ജിഷ കിഴക്കെമാടായി, ശ്രീനിലയം വിജയൻ, ശശി പാറോളി, രാമചന്ദ്രൻ കീഴരിയൂർ, രജിത കെ.വി, ഷബീർ ജന്നത്ത് എന്നിവർ പ്രസംഗിച്ചു.