ബാലുശ്ശേരി: ജാസ്മിൻ ആർട്സ് ബാലുശ്ശേരി സംഘടിപ്പിച്ച ജയൻ അനുസ്മരണവും നടി കുട്ട്യേടത്തി വിലാസിനിയ്ക്കുള്ള ആദരവും ജി.എൽ.പി സ്കൂളിൽ നടന്നു. ജയൻ അഭിനയിച്ച വിവിധ ചിത്രങ്ങളിലെ രംഗങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ 'നോ യുവർ ഹീറോ' എന്ന ഹ്രസ്വചിത്രവും നടി കുട്ട്യേടത്തി വിലാസിനി അഭിനയിച്ച സിനിമകളിലെ ചില രംഗങ്ങളും പ്രദർശിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി ഉദ്ഘാടനം ചെയ്തു. കുട്ട്യേടത്തി വിലാസിനിയ്ക്ക് ദിയാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബാലുശ്ശേരിയുടെ ഉപഹാരം ജനറൽ മാനേജർ ടി.എം.സുകുമാരൻ നൽകി. പത്മനാഭൻ 'ധന്യ ' പൊന്നാടയണിയിച്ചു.
മോഹനൻ എ.പി, പ്രകാശ് കരുമല, മങ്കയം രാഘവൻ, എം.പ്രേമ എന്നിവർ പ്രസംഗിച്ചു.