ayyanakali
ടാലന്റ് സെർച്ച് സ്‌കോളർഷിപ്പ്

കോഴിക്കോട്: അയ്യങ്കാളി സ്മാരക ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട 5,8 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാൻ പാടില്ല. അപേക്ഷകർ സർക്കാർ/എയ്ഡഡ് സ്‌കൂളിൽ നാല്, ഏഴ് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചവരും യുപി, എച്ച്.എസ് വിഭാഗം ക്ലാസുകളിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠനം തുടരുന്നവരും ആയിരിക്കണം. അപേക്ഷകൾ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലോ താമരശ്ശേരി മിനി സിവിൽ സ്റ്റേഷനിലെ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ നൽകണം. അവസാന തിയതി ഡിസം. 10.