കോഴിക്കോട്: കേരളത്തിലെ ത്വക്ക് രോഗ വിദഗ്ധരുടെ വാർഷിക സമ്മേളനം 'ക്യൂട്ടിക്കോൺ കേരള 2024' ഇന്നും നാളെയും കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡർമറ്റോളജിസ്റ്റ്‌സ്, വെനെറിയോളജിസ്റ്റ്‌സ് ആൻഡ് ലെപ്രോളജിസ്റ്റ്‌സ് കേരള ശാഖയും മലബാർ ഡർമറ്റോളജി ക്ലബും സംയുക്തമായി നടത്തുന്ന സമ്മേളനം ഇന്ന് വൈകിട്ട് 6.30ന് മുൻ അഖിലേന്ത്യ പ്രസിഡന്റ് കുരി ഐപ്പ് ഉദ്ഘാടനം ചെയ്യും. ത്വക്ക് രോഗ വിദഗ്ദ്ധൻ ഡോ. എസ്.വി രാകേഷ് ഐ.എ.ഡി.വി.എൽ. സംസ്ഥാന പ്രസിഡന്റായി സ്ഥാനമേൽക്കും. വാർത്താ സമ്മേളനത്തിൽ ഡോക്ടർമാരായ ടി.രേണുക, എം.പ്രശാന്ത്, ഗീത ഗോപാലകൃഷ്ണൻ, കെ.ആർ അമിത, അനീഷ ജനാർദ്ധനൻ എന്നിവർ പങ്കെടുത്തു.