 
ബേപ്പൂർ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി ഗവ .ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥി കളിൽ നിയമ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എൻ.എസ്.എസ് വോളന്റിയർമാർക്ക് സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസ് ജില്ലാ വിജിലൻസ് കോടതി സ്പെഷ്യൽ ജഡ്ജ് ഷിബു തോമസ് ഉദ്ഘാടനം ചെയ്തു . കോളേജ് പ്രിൻസിപ്പൽ ഡോ.പി.പ്രിയ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് ഗോപിനാഥ് ആമുഖ പ്രഭാഷണം നടത്തി. അഡ്വ.വി.പി.രാധാകൃഷ്ണൻ നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. അബ്ദുൽ റിയാസ് , പി.എൽ.വി സലിം വട്ടക്കിണർ ,എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി തേജാ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.