photo
നാടൻപാട്ട് ശിൽപശാല ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി ': സർഗ ജാലകം പദ്ധതിയുടെ ഭാഗമായി ബി.ആർ.സിയുടെ നാടൻപാട്ട് ശിൽപശാല മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു.കെ ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ എഡ്യുക്കേറ്റർ പ്രശോഭ് എം.കെ അദ്ധ്യക്ഷത വഹിച്ചു. സിൽജ.ബി പദ്ധതി വിശദീകരിച്ചു. നാടൻപാട്ട് കലാകാരൻ ശ്രീ ബിജു അരിക്കുളം മുഖ്യപ്രഭാഷണം നടത്തി. സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ സന്ധ്യ, രസിത എന്നിവർ പ്രസംഗിച്ചു. സിന്ധു.കെ സ്വാഗതവും സ്പെഷ്യൽ എഡ്യക്കേറ്റർ അനിൽ എ.കെ നന്ദിയും പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളിലെ സർഗ വാസനയുണർത്തുന്നതിനും അക്കാഡമിക പിന്തുണ നൽകുന്നതിനുമായി ശനിയാഴ്ചകളിൽ വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ബഹുമുഖ ബുദ്ധിയുടെ അടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം നൽകുന്നതിനായി ബി.ആർ.സി തയ്യാറാക്കിയ തനത് പദ്ധതിയാണ് സർഗ ജാലകം.