കോഴിക്കോട്: ജില്ലാപഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഡിസംബർ 21 മുതൽ വിവിധ വേദികളിലായി നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അറിയിച്ചു. കായിക മത്സരങ്ങൾ 21 മുതൽ 27 വരെയും കലാമത്സരങ്ങൾ 27 മുതൽ 29 വരെയും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും സെക്രട്ടറി ജനറൽ കൺവീനറുമായ സംഘാടക സമിതിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം രൂപം നൽകി. യോഗത്തിൽ ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി. ഗവാസ്, അബ്ദുൾ മുനീർ.കെ, വിനോദൻ വൃത്തിയിൽ എന്നിവർ പ്രസംഗിച്ചു.