1
ജോഷിതയും ദീപ്തി ടീച്ചറും പരിശീലനത്തിനിടയിൽ

വടകര: അണ്ടർ 19 വനിതാ ക്രിക്കറ്റ് ത്രിരാഷ്ട്രകപ്പിനുള്ള ഇന്ത്യൻ എ ടീമിൽ മലയാളിതാരം വി.ജെ ജോഷിത ഇടംപിടിച്ചതോടെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ കായിക അദ്ധ്യാപിക വടകര പഴങ്കാവ് സ്വദേശിനി ദീപ്തി ടീച്ചറുടെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി. വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് അക്കാഡമിയിൽ 2018 മുതൽ ജസ്റ്റിൻ, ദീപ്തി എന്നിവരുടെ കീഴിൽ പരിശീലനം നേടി വരികയായിരുന്നു ജോഷിത. ദേശീയ വനിതാ ക്രിക്കറ്റ് ടീം അംഗം മിന്നുമണിയുടെ പരിശീലക കൂടിയാണ് ദീപ്തി. കൽപ്പറ്റ മൈതാനി ഗ്രാമത്തുവയൽ ശ്രീജ - ജോഷി ദമ്പതികളുടെ മകളാണ് ജോഷിത. ഓൾറൗണ്ടറായ ജോഷിത ബാറ്റിംഗിലും ബൗളിങ്ങിലും മികച്ച ഫോം സൂക്ഷിക്കുന്നുണ്ടെന്നാണ് പരിശീലകർ പറയുന്നു. പുണെയിൽ ഡിസംബർ മൂന്നുമുതൽ 12 വരെയാണ് മത്സരങ്ങൾ . പ്രഥമ അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഒരുക്കമാണ് ഇന്ത്യക്ക് ഈ ടൂർണമെന്റ്. ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യൻ സി ടീമിന്റെ ഭാഗമായിരുന്ന ജോഷിത കേരളത്തിന്റെ അണ്ടർ 19 ടീം ക്യാപ്റ്റ കൂടിയാണ്.