കുറ്റ്യാടി: പുതുതായി കുറ്റ്യാടിയിൽ അനുവദിച്ച സർക്കാർ സംരംഭമായ എൽ.ബി.എസ്. സെന്റർ ഇന്ന് 11 മണിക്ക് പട്ടികജാതി, പട്ടിക വർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി പരിസരത്ത് ആരംഭിക്കുന്ന സ്ഥാപനത്തിൽ ജനുവരി ആദ്യവാരത്തോടെ വിവിധ കോഴ്‌സുകൾ ആരംഭിക്കുമെന്ന് എൽ. ബി.എസ്. പ്രതിനിധികളായ ഡോ. മൂസ, വാസിൽ അരീക്കര,അരീക്കര അബ്ദുൾ അസീസ്, കെ. ബൈജു, പി.കെ. ബാബു, ടി.കെ. നഫീസ, പി.സി. രവീന്ദ്രൻ തു ടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.