kunnamangalamnews
സുബൈര്‍ കുന്ദമംഗലത്തിന്റെ 'മദ്ധ്യ പൗരസ്ത്യ ദേശങ്ങളിലൂടെ ഒരു യാത്ര' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. പി.കെ. അബ്ദുറസാഖ് സുല്ലമി കാനേഷ് പൂനൂരിന് നൽകി നിർവഹിക്കുന്നു.

കുന്ദമംഗലം: സുബൈര്‍ കുന്ദമംഗലത്തിന്റെ 'മദ്ധ്യ പൗരസ്ത്യ ദേശങ്ങളിലൂടെ ഒരു യാത്ര' എന്ന പുസ്തകത്തിന്റെ പ്രകാശനം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് റിട്ട. പ്രൊഫ. ഡോ. പി.കെ. അബ്ദുറസാഖ് സുല്ലമി, കവിയും ഗാനരചയിതാവുമായ കാനേഷ് പൂനൂരിന് നൽകി നിർവഹിച്ചു. സുകൃതം കൂട്ടായ്മ കുന്ദമംഗലത്ത് സംഘടിപ്പിച്ച ചടങ്ങ് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. കോയ അദ്ധ്യക്ഷത വഹിച്ചു. കെ.ടി. ഹുസൈൻ പുസ്തകം പരിചയപ്പെടുത്തി. എം.എ. അബ്ദുസ്സലാം, മുഹമ്മദ് അലി അബ്റാർ, എ.കെ. അബ്ദുല്‍ മജീദ്, കാനേഷ് പുനൂര്, കെ. രമാദേവി, രവീന്ദ്രന്‍ കുന്ദമംഗലം, ‍എന്‍. ബഷീര്‍, സുബൈര്‍കുന്ദമംഗലം, മണിരാജ് പൂനൂര്, സഫിയ റഹ്മാൻ പ്രസംഗിച്ചു.