കോഴിക്കോട്: കേരള സ്‌കൂൾ ടീച്ചേർസ് മൂവ്‌മെന്റ് (കെ.എസ്.ടി.എം) അദ്ധ്യാപകർക്കായി നടത്തിയ സംസ്ഥാന തല സാഹിത്യമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള പുരസ്‌കാരദാനം 21 ന് തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. ആൽഫാ തലമുറയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കും. ഉഷ കാരാട്ടിൽ( ജി.ബി.എച്ച്.എസ്.എസ്, മഞ്ചേരി), സന്തോഷ്.പി ( ജി.എച്ച്.എസ്.എസ് അലനല്ലൂർ, പാലക്കാട്), ഡോ. സിന്ധു ഇ.എസ് ( ജി.എച്ച്.എസ്.എസ്, പെരിങ്ങളം , കോഴിക്കോട്) , എന്നിവർ വിവിധ രചനാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്. വാർത്താസമ്മേളനത്തിൽ വി.ശരീഫ്, എൻ.പി.എ കബീർ, എൻ.പി ഫാസിൽ, വഹീദ റഹ്മാൻ എന്നിവർ പങ്കെടുത്തു.