ഇന്ന് ലോക എയ്ഡ്സ് ദിനം
ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം - അവകാശങ്ങളുടെ പാത സ്വീകരിക്കു
കോഴിക്കോട്: ശക്തമായ പരിശോധനകളും ബോധവത്കരണവുമായി എയ്ഡ്സിനെ പിടിച്ചു കെട്ടാൻ സർക്കാർ തുനിഞ്ഞിറങ്ങിയതോടെ ജില്ലയിൽ അസുഖബാധിതരുടെ എണ്ണത്തിൽ വലിയ കുറവ്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തുവിട്ട കണക്കനുസരിച്ച് ജില്ലയിൽ ഈ വർഷം ഒക്ടോബർ വരെ 70 പേർക്ക് മാത്രമാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം 136 പേർക്കായിരുന്നു രോഗബാധ. ജില്ലയിൽ ഇതുവരെ 1007 പേരാണ് അസുഖബാധിതരായുള്ളത്. രോഗബാധ കൂടുതലും പുരുഷൻമാരിലാണ്.
ഈ വർഷം ഒക്ടോബർ മാസം വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 1065 പേർക്ക് എച്ച്.ഐ.വി പോസറ്റീവായിട്ടുണ്ട്. കഴിഞ്ഞ വർഷം 1270 പേർക്കായിരുന്നു രോഗബാധ.
ഇന്ത്യയിൽ എച്ച്.ഐ.വി അണുബാധ സാന്ദ്രത താരമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാൽ വിദ്യാഭ്യാസത്തിനു തൊഴിലിനും മലയാളികൾ ഇതരസംസ്ഥാനത്തേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറുന്നതും ഇതരസംസ്ഥാനത്ത് നിന്നും ആളുകൾ കേരളത്തിലേക്ക് കുടിയേറുന്നതുമാണ് സംസ്ഥാനത്തെ എച്ച്.ഐ.വി വ്യാപന സാദ്ധ്യത വർധിപ്പിക്കുന്നത്.
ബോധവത്കരണം ശക്തം
ഏറ്റവും കുടൂതൽ എച്ച്.ഐ.വി സാധ്യത കൂടുതലുള്ളത് ലക്ഷ്യവിഭാഗങ്ങൾക്കിടയിലാണ്. സ്ത്രീ ലൈംഗിക തൊഴിലാളികൾ, പുരുഷ സ്വവർഗാനുരാഗികൾ, മയക്കുമരുന്ന് കുത്തിവെയ്ക്കുന്നവർ, ട്രാൻസ് ജെൻഡർ, അതിഥിതൊഴിലാളികൾ, ദൂർഘദൂര ട്രക്ക് ഡ്രൈവർമാർ എന്നിവരാണ് ലക്ഷ്യവിഭാഗത്തിൽ ഉൾപ്പെടുന്നവർ. ഇവർക്കിടയിൽ എച്ച്.ഐ.വി പ്രതിരോധ പ്രവർത്തനങ്ങൾക്കായി 64 സംരക്ഷ പദ്ധതികൾ പ്രവർത്തിച്ച് വരുന്നുണ്ട്. സന്നദ്ധസംഘടനകൾ, സദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ തുടങ്ങിയ വഴികളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ എയ്ഡ്സ് ടെസ്റ്റുകൾ സൗജന്യമായി നടത്താൻ സർക്കാരിന് കീഴിൽ ജ്യോതിസ് കേന്ദ്രങ്ങളും സൗജന്യ ചികിത്സകളും പരിശോധനകളും നൽകുന്ന ഉഷസ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.
ജില്ലയിൽ രോഗബാധ
2024 ഒക്ടോബർ വരെ - 70 പേർ
2023- 136 പേർ
'' 2025 ഓടെ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കാനുള്ള യജ്ഞം കേരളം ആരംഭിച്ച് കഴിഞ്ഞു. അതിന്റെ ഭാഗമായി ജില്ലയിൽ ബോധവത്കരണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്''
പ്രിൻസ്, ജില്ലാ ക്സസ്റ്റർ പോഗ്രാം മാനേജർ, കേരള സ്റ്രേറ്റ് എയ്ഡ്സ് കൺട്രോൾ സൊസെെറ്റി