വടകര: സഹകരണ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചുകൊണ്ട് കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം അഡ്വ. സി വത്സലനെ ആദരിച്ചു. കോളേജ് മുൻ എൻ.എസ്.എസ് ഓഫീസർ അനിൽകുമാർ വി.പി പൊന്നാട അണിയിച്ചുകൊണ്ട് ഉപഹാരം സമ്മാനിച്ചു. ഡോ.ഷിജിൻ എൻ.കെ അദ്ധ്യക്ഷത വഹിച്ചു. വത്സലൻ കുനിയിൽ മുഖ്യാതിഥിയായി. പ്രോഗ്രാം ഓഫീസർ ഹരീഷ് കെ.ഐ, എൻ.കെ രവീന്ദ്രൻ , ബിജുൽ കുമാർ ആർ.വി , സജിനി ഐ.കെ, പി.എം മണി ,റീജ കെ പ്രദീപ് , രജിലേഷ് എൻ.എം എന്നിവർ പ്രസംഗിച്ചു.