രാമനാട്ടുകര: സാമൂഹ്യശാസ്ത്ര പഠനത്തിൻ്റെ ഭാഗമായി രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്കൂളിലെ വിദ്യാർത്ഥികൾ രാമനാട്ടുകര മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ വി.എം പുഷ്പയെ പൊന്നാട അണിയിച്ച് ആദരിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങളായ അമൻറാസി, കൃഷ്ണപ്രിയ എന്നിവരാണ് പ്രധാനാദ്ധ്യാപകൻ എം. പവിത്രനോടൊപ്പം പൊന്നാടയണിയിച്ചത്. രാമനാട്ടുകരയിലെ വാർഡ് മെമ്പറായും വാർഡ് കൗൺസിലറുമായി 24 വർഷമായി ജനസേവനം നടത്തിവരുന്ന പുഷ്പ രണ്ടുതവണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. കുട്ടികൾ പുഷ്പയുമായി സംവദം നടത്തി. പ്രധാനാദ്ധ്യാപകൻ എം പവിത്രൻ നേതൃത്വം നൽകി. അദ്ധ്യാപകരായ പത്മം.സി , വിപിൻരാജ് ആർ എന്നിവർ പങ്കെടുത്തു.