lockel
പടം : മേലായി ഷൺമുഖൻ അനുസ്മരണ സമ്മേളനം സി പി ഐ ബേപ്പൂർ മണ്ഡലം സെക്രട്ടറി മുരളി മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.

ഫറോക്ക്: കമ്യൂണിസ്റ്റ് പാർട്ടി പഴയകാല നേതാവായിരുന്ന മേലായി ഷൺമുഖൻ്റ 19-ാ ചരമവാർഷികത്തിൽ

സി.പി.ഐ ഫറോക്ക് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ഫറോക്ക് അമ്പലങ്ങാടിയിൽ നടന്ന പരിപാടിയിൽ ഒ ഭക്തവത്സലൻ പതാകയുയർത്തി. ലോക്കൽ സെക്രട്ടറി എം.എ ബഷീർ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി മുരളി മുണ്ടേങ്ങാട്ട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയകുമാർ പൂതേരി അനുസ്മരണ പ്രഭാഷണം നടത്തി. എ.ടി റിയാസ് അഹമ്മദ് , പി മുരളീധരൻ, മജീദ് വെൺമരത്ത്, രാജേഷ് നെല്ലിക്കോട്ട്, വി.എ സലിം, അക്ഷയ് കടലുണ്ടി, കെ.ടി ഷിനോദ്, സി രാജൻ എന്നിവർ പ്രസംഗിച്ചു. അമ്പലങ്ങാടിയിൽ പ്രഭാതഭേരിയും നടന്നു.