
തലയോലപ്പറമ്പ് : കെ.പി.സി.സി ഗാന്ധി ദർശൻ സമിതി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ഇന്ദിരാഗാന്ധിയുടെ രക്തസ്വക്ഷിത്വ ദിനാചരണവും, സ്മൃതി സദസും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് മുഖ്യപ്രഭാഷണവും , ഗാന്ധി ദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എൻ.ഹർഷകുമാർ അനുസ്മരണ പ്രഭാഷണവും നടത്തി. എം.കെ. ശ്രീരാമചന്ദ്രൻ, കെ.ഡി.പ്രകാശൻ, എൻ.സി തോമസ്, പി.വി.സുരേന്ദ്രൻ, എം.ജെ. ജോർജ്ജ്, വി.ടി. ജയിംസ്, റോജൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.