pv-surendran

വൈക്കം: 40 മാസത്തെ പെൻഷൻ കുടിശിക സർക്കാർ കവർന്നെടുത്തെന്നാരോപിച്ച് കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) വൈക്കം സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന കമ്മി​റ്റി അംഗം പി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബി.ഐ പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ മണിലാൽ മുഖ്യപ്രഭാഷണം നടത്തി. ടി.ആർ രമേശൻ, ഇടവട്ടം ജയകുമാർ, കെ.കെ രാജു, ലീല അക്കരപ്പാടം, ഗിരിജാ ജോജി, സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നൂറ് കണക്കിന് പെൻഷൻകാർ സമരത്തിൽ പങ്കെടുത്തു.