martin-tom

തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. മലയാള വിഭാഗം മേധാവി ഡോ. ജി. രമ്യ അദ്ധ്യക്ഷത വഹിച്ചു. 'മലയാളി വി.കെ.എന്നിനെ വായിക്കുമ്പോൾ' എന്ന വിഷയത്തിൽ ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ ആശിഷ് മാർട്ടിൻ ടോം മുഖ്യപ്രഭാഷണം നടത്തി. സംസ്‌കൃതവിഭാഗം മേധാവി ഡോ. എം.വിജയ്‌ കുമാർ, പ്രോഗ്രാം കോ-ഓർഡിനേ​റ്റർ ഡോ. കെ.ടി അബ്ദുസമദ്, ഡോ. അപർണ എസ്.കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ചരിത്രപ്രദർശനം, കേരള ചരിത്രപ്രശ്‌നോത്തരി, നൃത്തം, ഗാനാലാപനം, മെഗാ തിരുവാതിര എന്നിവ നടന്നു.