പാലാ: രാത്രികാലങ്ങളിൽ ഓട്ടംപോകുന്ന ഓട്ടോ തൊഴിലാളികൾക്ക് മതിയായ പൊലീസ് സംരക്ഷണം നൽകണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) മുൻസിപ്പൽ സമ്മേളനം ആവശ്യപ്പെട്ടു. ടോമി മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു. കെ.വി അനൂപ്, വിനോദ്‌ ജോൺ, സന്തോഷ് മാതാ, സുനിൽ കൊച്ചുപറമ്പിൽ, തങ്കച്ചൻ കുമ്പുക്കൽ, ഇ.കെ. ബിനു, മാത്യു കുന്നേപ്പറമ്പിൽ, രാജേഷ് വട്ടക്കുന്നൻ, റ്റിനു തകടിയേൽ, രാജു ഇലവുങ്കൽ,തോമസ് ആന്റണി,സോണി കുരുവിള, എ.കെ. ഷാജി, പി.സി.ശ്രീകുമാർ, അനീഷ് പാലാ, അൽഫോൻസാ നരിക്കുഴി, ബിജി മുകളേൽ തുടങ്ങിയവർ പ്രസംഗിച്ചു