പാലാ: നവംബർ ഒന്ന്‌ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള മലയാള ഭാഷാവാരാചരണത്തിന്റെ ഉദ്ഘാടനവും നഗരസഭാ ജീവനക്കാർക്കുള്ള സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കലും നഗരസഭാ വികസനകാര്യ സമിതി ചെയർമാൻ സാവിയോ കാവുകാട്ട് നിർവഹിച്ചു.