
കോട്ടയം : റവന്യു ജില്ലാ ശാസ്ത്രമേളയ്ക്ക് കറുകച്ചാലിൽ തുടക്കമായി. എൻ.എസ്.എസ് ഗവ.എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം ഹേമലത പ്രേംസാഗർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, എൻ.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂൾ, എൻ.എസ്.എസ് ഗേൾസ് ഹൈസ്‌കൂൾ കൂത്രപ്പള്ളി സെന്റ് മേരീസ് യു.പി സ്‌കൂൾ, ചമ്പക്കര സെന്റ് ജോസഫ് യു.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 13 ഉപജില്ലകളിൽ നിന്നായി 3500ഓളം വിദ്യാർത്ഥികളാണ് മാറ്റുരക്കുന്നത്. മേള ഇന്ന് സമാപിക്കും.
പാചക മത്സരത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞു വീണു
പാചക മത്സരത്തിനിടെ നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ശ്രേയ അഭിലാഷ് കുഴഞ്ഞു വീണു. ഭക്ഷണം തയ്യാറാക്കുന്നതിനിടെ തലകറങ്ങി നിലത്തു വീഴുകയായിരുന്നു. അദ്ധ്യാപകരും സംഘാടകരും ചേർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം ഉയർന്നതാണ് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.