malayalam
മലയാളദിനം,

കോട്ടയം : പല രംഗത്തും ആഗോളതലത്തിൽ അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തെ പ്രാപ്തമാക്കിയത് ഇ.എം.എസ് സർക്കാർ തുടക്കമിട്ട വിപ്ലവകരമായ മാറ്റങ്ങളാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കളക്ടറേറ്റിന്റെ പൂമുഖത്ത് സ്ഥാപിച്ച ബോർഡിൽ 'എന്റെ വാക്ക് ' എഴുതി മന്ത്രി വി.എൻ. വാസവൻ വാരാഘോഷത്തിന് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.