കോട്ടയം: എം സാൻഡ് കയറ്റിവന്ന ടിപ്പർ ലോറി ടി.ബി റോഡിൽ നിയന്ത്രണംവിട്ട് കാറിലും ഓട്ടോയിലും ഇടിച്ച ശേഷം ട്രാൻസ്‌ഫോർമറിലിടിച്ചു തലകീഴായി മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30ന് ടി.ബി റോഡിൽ കല്ല്യാൺ സിൽക്കിന് സമീപമായിരുന്നു അപകടം.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് ടി.ബി റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.