തിരുവഞ്ചൂർ: ശ്രീചമയംകര ദേവീക്ഷേത്രത്തിൽ 150ാമത് മഹാകാര്യസിദ്ധിപൂജ മഹോത്സവം മൂന്നിന് നടക്കും. ജ്യോതിഷ പണ്ഡിതനും വൈദിക ശ്രേഷ്ഠനുമായ മേൽശാന്തി ഡോ.പള്ളം അനീഷ് നാരായണൻ ശാന്തി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 9.30ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ മുൻ സെക്രട്ടറി അഡ്വ.കെ.എം സന്തോഷ് കുമാർ ആത്മീയസമ്മേളനം ഉദ്ഘാടനം ചെയ്യും. ദേവസ്വം ട്രസ്റ്റ് ചെയർമാൻ കെ.വി വിജയൻ കല്ലേമാക്കൽ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം കോട്ടയം രമേശ് ഭദ്രദീപപ്രകാശനം നിർവഹിക്കും. സുരേഷ് ശ്രീധരൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും. ദേവസ്വം ട്രസ്റ്റ് രക്ഷാധികാരി അമയന്നൂർ ഗോപി മുഖ്യപ്രഭാഷണം നടത്തും. ആർപ്പൂക്കര ഗുരുനാരായണ സേവാനികേതന ആചാര്യ കെ.എൻ ബാലാജി, ഡോ.രാജു വല്യാറ, കോട്ടയം രമേശ്, മണി നാളികാമറ്റം എന്നിവരെ ആദരിക്കും. സുനിൽ വള്ളപ്പുര, സാംബശിവൻ ചമയംകര എന്നിവർ പങ്കെടുക്കും. ദേവസ്വം ട്രസ്റ്റ് സെക്രട്ടറി ഷാജൻ ചമയംകര സ്വാഗതവും ദേവസ്വം ട്രസ്റ്റ് മാനേജർ സുരേന്ദ്രൻ ചമയംകര നന്ദിയും പറയും.