
വൈക്കം: എസ്.എൻ.ഡി.പി യോഗം 119-ാം നമ്പർ ഇടയാഴം ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ '' ഞങ്ങളും കൃഷിയിലേക്ക'' പദ്ധതി പ്രകാരം ശ്രീനാരായണഗുരുധർമ്മ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് സൗജന്യ പച്ചക്കറിവിത്ത് വിതരണം ചെയ്യും. രാവിലെ 10 ന് രഞ്ജേഷ് ഭവനത്തിൽ ദേവരാജന്റെ വസതിയിലാണ് യോഗം. ഒ.വൈ.കെ.എസ് അതിരമ്പുഴ യൂണിറ്റ് സെക്രട്ടറി പി.പി.സന്തോഷ്‌കുമാർ പച്ചക്കറി വിത്ത് ശാഖാപ്രസിഡന്റ് ജയകുമാർ ചക്കാലക്ക് നൽകി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് ചെയർമാൻ റെജിമോൻ ജിത്തുനിവാസ് അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി റെജിമോൻ വടക്കേടത്ത്, കമ്മറ്റിയംഗം ലിപുന രാജേഷ്, കൃപൻ, സുഷമ സുനന്ദാലയം എന്നിവർ പങ്കെടുക്കും.