പൊൻകുന്നം:നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സ വകുപ്പ്,ചിറക്കടവ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എസ്.ടി.വിഭാഗത്തിൽപെട്ടവർക്ക് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 6ന് രാവിലെ 9.30ന് ചെറുവള്ളി കെ.വി.എം.എസ് ഹാളിൽ നടക്കുന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ക്യാമ്പിനോട് അനുബന്ധിച്ച് രോഗപരിശോധനയും യോഗ പരിശീലനവും ബോധവത്ക്കരണ ക്ലാസും നടക്കും. ക്യാമ്പിൽ സ്ത്രീരോഗ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.