cpm

പൊൻകുന്നം : സി.പി.എം വാഴൂർ ഏരിയ സമ്മേളനത്തിന് തുടക്കമായി. മുതിർന്നയംഗം ഒ.കെ.ശിവൻകുട്ടി പതാക ഉയർത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എ.വി.റസ്സൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം അഡ്വ.ബെജു കെ.ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.എം. രാധാകൃഷ്ണൻ, ടി.ആർ.രഘുനാഥൻ, കൃഷ്ണകുമാരി രാജശേഖരൻ, ജില്ലാ കമ്മിറ്റിയഗം അഡ്വ.ഗിരീഷ്.എസ്.നായർ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി വി.ജി.ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.സി.കെ.ജോസഫ് രക്തസാക്ഷി പ്രമേയവും,​ പ്രശാന്ത്.ജി.കൃഷ്ണ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.സേതുനാഥ് സ്വാഗതം പറഞ്ഞു. സമ്മേളനം 5 ന് സമാപിക്കും.