കുമരകം : ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുമരകം എസ്.എച്ച് വെൽനെസ്സ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദനക്കുട്ടൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സുനിമോൾ.എസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം മായാ സുരേഷ്, ഹെഡ്മിസ്ട്രസ് ഇന്ദു കെ.എം, പി.ടി.എ പ്രസിഡന്റ് വി.സി അഭിലാഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സംഗീത ജി.പി എന്നിവർ സംസാരിച്ചു.