പാലാ: ബ്രഹ്മമുഹൂർത്തത്തിൽ ഗുരുദേവന്റെ ഷണ്മുഖ പ്രതിഷ്ഠ, ഇടപ്പാടിയിലെ സ്‌കന്ദഷഷ്ഠി അതിവിശിഷ്ടം. മറ്റൊരു സ്ഥലത്തും പുലർച്ചെ മൂന്നിന് ഗുരുദേവൻ പ്രതിഷ്ഠ നടത്തിയിട്ടില്ല. ഇതുതന്നെയാണ് ഇടപ്പാടിയിലെ സ്‌കന്ദഷഷ്ഠി മഹോത്സവം പ്രാധാന്യമർഹിക്കുന്നത്. സ്‌കന്ദഷഷ്ഠി പൂജ തൊഴുകയും വഴിപാട് നടത്തുകയും ചെയ്തിട്ടുള്ള മുഴുവൻ ഭക്തർക്കും അത്ഭുതകരമായ ഫലസിദ്ധി ലഭിച്ചിട്ടുണ്ടെന്ന് അനുഭവസാക്ഷ്യം.

1927 ജൂൺ 6ന് പുലർച്ചെ മൂന്നിനാണ് ശ്രീനാരായണ ഗുരുദേവൻ ഇടപ്പാടിയിൽ ആനന്ദ ഷൺമുഖനെ വെള്ളിവേലിൽ കുടിയിരുത്തിയത്.

മഹായോഗിയാൽ പ്രതിഷ്ഠിതമായത് കൊണ്ടുതന്നെ പുന പ്രതിഷ്ഠ ഇല്ലാതെ, ആശ്രയിക്കുന്ന ഭക്തർക്ക് ജ്ഞാനവും, ആനന്ദവും, പ്രദാനം ചെയ്ത് ഷണ്മുഖ ഭഗവാൻ ഇടപ്പാടിയിൽ വിരാജിക്കുകയാണ്.

പഴനി ക്ഷേത്രത്തിലെ പോലെ എല്ലാ ദിവസവും രാജാലങ്കാരത്തോടെ ഷണ്മുഖനെ ഒരുക്കുന്ന അതിവിശിഷ്ടമായ ദർശനപുണ്യവും ഇവിടെ മാത്രമേയുള്ളൂ.

എല്ലാ മാസവും ഷഷ്ഠി ദിവസം ഉദ്ദിഷ്ട കാര്യസിദ്ധിക്കായി കാര്യസിദ്ധി പൂജ നടക്കുന്ന കേരളത്തിലെ തന്നെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ സങ്കേതം.

7നാണ് സ്‌കന്ദഷഷ്ഠി. ഗണപതിഹോമം, കലശപൂജകൾ, മഹാ കാര്യസിദ്ധിപൂജ,അ ഷ്ടാഭിഷേകം, നവകാഭിഷേകം, കളഭാഭിഷേകം, മഹാ ഗുരുപൂജ, രാജാലങ്കാര ദർശന മഹാഷഷ്ഠി പൂജ, ഷഷ്ഠി ഊട്ട് എന്നിവ നടക്കും. മേൽശാന്തി സനീഷ് വൈക്കം മുഖ്യ കാർമ്മികത്വം വഹിക്കും.

സ്‌കന്ദഷഷ്ഠി ദിവസം എത്തിച്ചേരുന്ന ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം പ്രസിഡന്റ് ഷാജി മുകളേൽ, സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ, വൈസ് പ്രസിഡന്റ് സതീഷ് മണി എന്നിവർ അറിയിച്ചു. വഴിപാടുകൾ ബുക്ക് ചെയ്യാൻ : സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നൽ 9447137706, ഷാജി ശ്രീകാര്യം 9961400476, മേൽശാന്തി 994761079.

ഫോട്ടോ അടിക്കുറിപ്പ്
ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രം