hari

കോട്ടയം : ശബരിമല മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് അടിസ്ഥാന പ്രാഥമിക കാര്യങ്ങൾ പോലും പൂർത്തിയാക്കാതെ മന്ത്രി വി.എൻ വാസവൻ നടത്തിയ പ്രഖ്യാപനം തീർത്ഥാടകരോടുള്ള വഞ്ചനയാണെന്ന് ബി.ജെ.പി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി ആരോപിച്ചു. എരുമേലി മുതൽ സന്നിധാനം വരെ തീർത്തും പരിതാപകരമായ അവസ്ഥയിലാണെന്ന് പ്രദേശങ്ങൾ സന്ദർശിച്ച ആർക്കും മനസിലാകും. മണ്ഡലകാലം പടിവാതിക്കൽ എത്തിനിൽക്കെ ഇത്തരത്തിലുളള തീർത്തും നിരുത്തവരവാദപരമായ അവകാശവാദം സർക്കാരിനും മന്ത്രി പദവിക്കും ചേർന്നതല്ല. ഭക്തർക്ക് സുഗമദർശനം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.